ചാലക്കുടിയിലെ റിട്ടേര്‍ഡ് ഫോറസ്റ്റ് ഓഫീസറുടെ മരണം കൊലപാതകമാണെന്ന് നിഗമനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (10:25 IST)
റിട്ടേര്‍ഡ് ഫോറസ്റ്റ് ഓഫീസര്‍ ചാലക്കുടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് നിഗമനം.ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിനു പിറകിലെ ഗോവണി മുറിയില്‍ നിലയില്‍ കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68)നെ കണ്ടെത്തിയിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ലഭിച്ച വിവരങ്ങളാണ് കൊലപാതകം ആകാനുള്ള സൂചന നല്‍കുന്നത്.

ശ്വാസംമുട്ടിക്കുന്നതിനൊപ്പം കല്ലു പോലുള്ള എന്തോ ഒരു വസ്തു ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹത്തിന് ചുറ്റിലും രക്തം ഒഴുകി കിടക്കുന്നുണ്ടായിരുന്നു. ശരീരത്തില്‍ പലയിടങ്ങളിലും പരിക്കേറ്റിട്ടുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയോടെ വീട്ടില്‍നിന്ന് പോയ സേയ്തിനെ മരിച്ച നിലയിലാണ് പിന്നെ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം വൈകുന്നേരം ഉണ്ടായിരുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :