നവജാത ശിശുവിനെ മരണം : മാതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (18:43 IST)
പത്തനംതിട്ട: ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ കുഞ്ഞിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു എന്ന ഇരുപത്തൊന്നുകാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ നീതു താമസ സ്ഥലമായ ചുമത്രയിൽ കുഞ്ഞിനെ പ്രസവിച്ചത്.

എന്നാൽ കുഞ്ഞു മരിച്ചത്തിൽ സംശയം തോന്നി പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കുഞ്ഞിന്റെ മൂക്കിൽ വെള്ളം കയറിയാണ് മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

തുടർന്നാണ് നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തൃശൂർ സ്വദേശിയായ കാമുകന്റേതാണ് കുട്ടി എന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :