ഇസ്രായേൽ യുവതി കൊല്ലപ്പെട്ട നിലയിൽ : പ്രതി പിടിയിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (21:32 IST)
കൊല്ലം: യുവതിയെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇസ്രായേൽ സ്വദേശി രാധ എന്ന വിളിപ്പേരുള്ള സ്വത്വ (36) ആണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററും ഇവരുടെ സുഹൃത്തും ആയ കൃഷ്ണചന്ദ്രനാണ് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇതിനു തൊട്ടു പിന്നാലെ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃഷ്ണചന്ദ്രൻ ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്നു എന്നാണു വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :