വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കൊച്ചിയില്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ഡിസം‌ബര്‍ 2023 (16:35 IST)
വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കൊച്ചിയില്‍. അതേസമയം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് കിഴക്കന്‍ രാജസ്ഥാനിലെ സികറിലാണ്. ഇവിടെ 2.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 35ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ എട്ടുദിവസത്തില്‍ അഞ്ചുദിവസവും രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങള്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :