1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Ernakulam
എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞാറക്കല്‍ സ്റ്റേഷനിലെ എസ്ഐ ഷിബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടില്‍ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് വിലയിരുത്തല്‍. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അടുത്ത ലേഖനം
വിവാഹ ആൽബം നൽകിയില്ലെന്ന് പരാതി: 118500 രൂപാ നഷ്ടപരിഹാരം നൽകാൻ വിധി