തെക്ക് കിഴക്കന്‍ അറബികടലിനും തെക്ക് പടിഞ്ഞാറന്‍ അറബികടലിനും മുകളിലായി ചക്രവാതച്ചുഴി; അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ഡിസം‌ബര്‍ 2023 (18:54 IST)
തെക്ക് കിഴക്കന്‍ അറബികടലിനും തെക്ക് പടിഞ്ഞാറന്‍ അറബികടലിനും മുകളിലായി ചക്രവാതച്ചുഴി നിലനില്കുന്നു. ഭൂമധ്യരേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു
ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.

കേരളത്തില്‍ അടുത്ത 5 ദിവസം
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :