സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 128 പേര്‍ക്ക്; ഒരു മരണം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2023 (15:57 IST)
സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 128 പേര്‍ക്ക്. കൂടാതെ ഒരു മരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്നുരാവിലെ എട്ടുമണിവരെ 334 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 128 കേസുകളും കേരളത്തിലാണ്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 3000തിനോട് അടുക്കുന്നു.

കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇതുവരെ മരണപ്പെട്ടത് 72063 പേരാണ്. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :