അനുബന്ധ വാര്‍ത്തകള്‍
- കുടുംബ വഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തീകൊളുത്തിയതായി പരാതി
- കോഴിക്കോട് കടലില്‍ വീണ ഫുട്ബോള്‍ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- മൊഫിയയുടെ ആത്മഹത്യ: താൻ തന്തയാണോയെന്ന് പിതാവിനോട് സിഐ, സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി
- കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം, റിപ്പോർട്ട് സിഡബ്യുസിക്ക് കൈമാറി
- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യത
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ഒന്നര വർഷത്തിന് ശേഷം 5 കോടി കടന്നു
ഒന്നര വർഷത്തിന് ശേഷം ആദ്യമായി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു.നവംബർ 22 തിങ്കളാഴ്ച 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
പമ്പയിലേക്ക് നടത്തിയ 66 സ്പെഷൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനമായി ലഭിച്ചത്. 2020 മാർച്ച് 11നാണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവീസ് നടത്തിയത്.