അനുബന്ധ വാര്‍ത്തകള്‍
- വിപണിയിൽ പിടിമുറുക്കി കരടികൾ, സെൻസെക്സിൽ ഒറ്റ ദിവസത്തിൽ നഷ്ടം 1,170 പോയന്റ്, നിഫ്റ്റി 17,500നും താഴെ
- ഓഹരി വിപണി വില്പന സമ്മർദ്ദത്തിൽ, പേടിഎം തകർച്ച തുടരുന്നു
- സെൻസെക്‌സ് 70,000ത്തിലേക്ക് കുതിക്കുമെന്ന് മോർഗൻ സ്റ്റാൻലി
- സെൻസെക്സിൽ 433 പോയന്റ് നഷ്ടം, ലിസ്റ്റിങ് തകർച്ച നേരിട്ട് പേടിഎം
- സെൻസെക്‌സ് 396 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 18,000ന് താഴെ
തുടർച്ചയായ നഷ്ടത്തിൽ നിന്നുയർന്ന് വിപണി, നിഫ്‌റ്റി 17,500 കടന്നു
കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽ നിന്നും നേരിയ തോതിൽ തിരിച്ചുകയറി വിപണി. തുടർച്ചയായ നാല് ദിനങ്ങളിലെ നഷ്ടത്തിനാണ് ഇതോടെ വിരാമമായത്. നിഫ്റ്റി 17,500ന് മുകളിലെത്തുകയുംചെയ്തു.
രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിക്കാൻ വിപണിക്കായി. ഒരുവേള സെൻസെക്‌സ് 57,718വരെ താഴുകയും 58,835 നിലവാരത്തിലേക്ക് ഉയരുകയുംചെയ്തിരുന്നു.
സെൻസെക്‌സ് ഓഹരികളിൽ, പവർഗ്രിഡ് കോർപറേഷനും എൻടിപിസിയുമാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പ്രധാന സൂചികകളെകൂടാതെ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.6ശതമാനവും സ്‌മോൾ ക്യാപ് സൂചിക 1.6ശതമാനവും നേട്ടമുണ്ടാക്കി. മെറ്റൽ, പവർ സൂചികകൾ മൂന്നുശതമാനവും ടെലികോം, ക്യാപിറ്റൽ ഗുഡ്‌സ് സൂചികകൾ രണ്ടുശതമാനവും ഉയർന്നു.