അനുബന്ധ വാര്‍ത്തകള്‍
- ആന്ധ്രയിലും തമിഴ്‌നാട്ടിലും കനത്ത മഴ,സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വില, തക്കാളി കിലോ 120 രൂപ!
- സ്വര്‍ണക്കടത്ത് കേസ്: സരിത് ഉള്‍പ്പെടെ നാലുപേര്‍ ഇന്ന് ജയില്‍ മോചിതരാകും
- ഒറ്റദിവസം കൊണ്ട് സ്വര്‍ണത്തിന് വന്‍ ഇടിവ്; പവന് കുറഞ്ഞത് 560 രൂപ
- പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു
- അടുത്ത 48മണിക്കൂറിനുള്ളില്‍ തമിഴ്നാട്ടില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാത ചുശി അടുത്ത 24 മണികൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കിഴക്കൽ ബംഗാൾ ഉൾക്കടൽ മുതൽ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്.