കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം, റിപ്പോർട്ട് സി‌ഡബ്യു‌സിക്ക് കൈമാറി

അഭിറാം മനോഹർ| Last Updated: ചൊവ്വ, 23 നവം‌ബര്‍ 2021 (15:34 IST)
അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയുമാണെന്ന് തെളിഞ്ഞു.

മൂന്ന് തവണ ഡിഎൻഎ ക്രോസ് മാച്ച് ചെയ്‌തപ്പോളും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു.പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് സി‌ഡബ്യുസി കോടതിയിൽ സമർപ്പിക്കും.

അതേസമയം ഫലം കൈയ്യിൽ കിട്ടിയിട്ടില്ലെന്നും ഔദ്യോഗികഫലം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുപമ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :