അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; ബീച്ചിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം
- മഴ കുറഞ്ഞു: ഇന്ന് രണ്ടുജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്
- നിപ: ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം
- കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു; ആരോഗ്യനില അതീവഗുരുതരം
- നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
റേഷന്‍കട വ്യാപാരികള്‍ സമരത്തിലേക്ക്; ഓണക്കാലത്ത് റേഷന്‍ കടകള്‍ അടച്ചിടും!
റേഷന്‍കട വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. അടുത്തമാസം പകുതിയോടെ കടകള്‍ പൂര്‍ണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷന്‍ കോ-ഓഡിനേഷന്‍ സമിതിയുടെ നീക്കം. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക കിറ്റ് കമ്മീഷന്‍ നല്‍കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് റേഷന്‍കട വ്യാപാരികളുടെ പ്രധാന ആവശ്യങ്ങള്‍.
സമരം നടത്തിയിട്ടും സര്‍ക്കാരിന്റെ ശ്രദ്ധ ഇതില്‍ വീണിട്ടില്ല. വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാം എന്ന് പറഞ്ഞെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടായില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു. ഓണമടക്കമുള്ള ഉത്സവ സീസണുകള്‍ വരുന്ന സമയത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് പോയാല്‍ പൊതു വിതരണ രംഗം പ്രതിസന്ധിയിലാകും.