1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ration Shop Holiday Kerala

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

Ration Shop Holiday Kerala
സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും ഇന്ന് അവധിയായിരിക്കും. ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തിദിവസം കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഈ മാസം മുതല്‍ അത് നടപ്പിലാകും. 
 
ഇ പോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ റേഷന്‍ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷന്‍ വ്യാപാരികള്‍ക്കു കടയിലെ സ്റ്റോക്ക് ഇനം തരം തിരിച്ചു സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കു വേണ്ടിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് വന്‍ ട്വിസ്റ്റിലേക്ക് ! സംഘത്തില്‍ നഴ്‌സിങ് തട്ടിപ്പിനു ഇരയായ സ്ത്രീയും