സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നവംബര്‍ 17 വരെ കാര്‍ഡ് തരംമാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി പ്രഖ്യാപിച്ചു

Ration Shop - kerala
Ration Shop - kerala
രേണുക വേണു| Last Modified ചൊവ്വ, 4 നവം‌ബര്‍ 2025 (17:31 IST)

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. നെടുമങ്ങാട് താലൂക്കിലെ വാമനപുരം സ്വദേശിനി ഷീബ കെ.ആര്‍ ആദ്യ കാര്‍ഡ് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

നവംബര്‍ 17 വരെ കാര്‍ഡ് തരംമാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇപ്പോഴുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും അര്‍ഹരായവര്‍ക്ക് ആനുകൂല്യം നമ്മള്‍ കാരണം നിഷേധിക്കപ്പെടരുതെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും പങ്കെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :