മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കേരളം സന്ദര്‍ശിക്കാന്‍ എത്തിയ മുംബൈ സ്വദേശിയെ ഭീഷണിപ്പെടുത്തിയ രണ്ട് ടാക്‌സി ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.

munnar
munnar
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 നവം‌ബര്‍ 2025 (11:14 IST)
മൂന്നാര്‍: കേരളം സന്ദര്‍ശിക്കാന്‍ എത്തിയ മുംബൈ സ്വദേശിയെ ഭീഷണിപ്പെടുത്തിയ രണ്ട് ടാക്‌സി ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്ത്. മുംബൈയില്‍ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി ഒക്ടോബര്‍ 30 ന് മൂന്നാറില്‍ എത്തി. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് തിരഞ്ഞെടുത്തതിന് മൂന്നാറിലെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ അവരെ ഭീഷണിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ഒക്ടോബര്‍ 31 ന് ജാന്‍വി തന്നെ പങ്കിട്ട ഒരു വീഡിയോ വൈറലായി. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്തു. നിര്‍ബന്ധിത തടങ്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ചുമത്തി. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ ജാന്‍വിയും സുഹൃത്തുക്കളും കൊച്ചിയിലും ആലപ്പുഴയിലും സന്ദര്‍ശനം നടത്തി.

പിന്നീട് അതേ വാഹനത്തില്‍ മൂന്നാറില്‍ എത്തിയപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ഹില്‍ സ്റ്റേഷനില്‍ പ്രവേശനം അനുവദനീയമല്ലെന്ന് പറഞ്ഞ് ടാക്‌സി ഡ്രൈവര്‍മാര്‍ വണ്ടി നിര്‍ത്തി. മുന്നറിയിപ്പ് നല്‍കിയിട്ടും പോലീസ് ഉദ്യോഗസ്ഥരും പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ പക്ഷം ചേര്‍ന്നു. ഇത്
അവരുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :