റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

Sunny Joseph
Sunny Joseph
രേണുക വേണു| Last Modified ചൊവ്വ, 4 നവം‌ബര്‍ 2025 (15:45 IST)

റോഡ് ഉദ്ഘാടനത്തിനെത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു വേദി വിട്ടു. പേരാവൂര്‍ മണ്ഡലത്തില്‍പ്പെടുന്ന ചാവശ്ശേരി - കൊട്ടാരം റോഡ് ഉദ്ഘാടനത്തിനു എത്തിയപ്പോഴാണ് സംഭവം.

1.25 കോടി ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇരിട്ടി മുന്‍സിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്. എല്‍ഡിഎഫ് ആണ് മുന്‍സിപാലിറ്റി ഭരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡാണെന്നും എംഎല്‍എ ആണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും എംഎല്‍എയുടെ ഓഫിസ് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എംഎല്‍എ എത്തിയപ്പോഴാണ് സിപിഎം പ്രതിഷേധവുമായി എത്തിയത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്ക് യാതൊരു പങ്കുമില്ലെന്നും എട്ടുകാലി മമ്മൂഞ്ഞായി ക്രെഡിറ്റ് എടുക്കേണ്ടതില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :