ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പണം ഉടമകള്‍ക്ക് തിരികെ നല്‍കാനായി ധനകാര്യമന്ത്രാലയം

bank
bank
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 നവം‌ബര്‍ 2025 (10:17 IST)
ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ. പണം ഉടമകള്‍ക്ക് തിരികെ നല്‍കാനായി ധനകാര്യമന്ത്രാലയം 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഭാഗമായി ജില്ലയില്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഒക്ടോബര്‍ ഒന്നു മുതല്‍ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ലഭിച്ച 2369 അപേക്ഷകളില്‍ 2.61 കോടി രൂപ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. 10 വര്‍ഷത്തിലേറെയായി ഒരിടപാടു പോലും നടത്താത്ത അക്കൗണ്ടുകളാണ് അവകാശികള്‍ ഇല്ലാത്ത അക്കൗണ്ട് ആയി പരിഗണിക്കുന്നത്.

ഇത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് അവകാശികള്‍ ഇല്ലാതെ ബാങ്കുകളില്‍ കിടക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :