അനുബന്ധ വാര്‍ത്തകള്‍
- പോലീസ് യൂണിഫോമില്‍ വിജയ് സേതുപതി, 'ഡിഎസ്പി' ഫസ്റ്റ് ലുക്ക്
- യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത് 1131 രഹസ്യവിവരങ്ങള്‍
- യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസുകാരനെതിരെ കേസ്
- വാച്ച് യുവര്‍ നെയ്ബര്‍ എന്ന പേരില്‍ പദ്ധതികള്‍ ഇല്ലെന്ന് കേരള പൊലീസ്
- ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ പെൺകുട്ടിയെ ഷാഡോ പോലീസ് ചമഞ്ഞു പീഡിപ്പിച്ചവർ പിടിയിൽ
പീഡനക്കേസ് : കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ അറസ്റ്റിൽ
കോഴിക്കോട്: വീട്ടമ്മയുടെ പീഡനക്കേസ് പരാതിയിൽ കോഴിക്കോട്ടെ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ അറസ്റ്റിലായി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ ഇൻസ്‌പെക്ടർ സുനു ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പോലീസ് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി സി.ഐ സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവും സംഘവും തന്നെ കൂട്ടബലാൽസംഗം ചെയ്തു എന്നാണു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇതിനായി ആദ്യം തൃക്കാക്കര പോലീസ് കോഴിക്കോട് ഫറൂഖ് ഡി.വൈ.എസ്.പിയെ വിവരം അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്.
യുവതിയായ വീട്ടമ്മയുടെ ഭർത്താവ് ഒരു കേസിൽ പെട്ട് ജയിൽ കഴിയുന്നത് മുതലെടുത്താണ് സി.ഐ സംഘമായിട്ടെത്തി ഭീഷണിപ്പെടുത്തി തന്നെ ബലാൽസംഗം ചെയ്തത് എന്നാണു പരാതി. ആദ്യം തൃക്കാക്കരയിലെ വീട്ടിലും തുടർന്ന് കടവന്ത്രയിൽ എത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കേസിലെ പ്രതിയായ സുനു ഇതിൽ മൂന്നാം പ്രതിയാണ്. സുനുവിനൊപ്പം ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പ്രതികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

അടുത്ത ലേഖനം