എ കെ ജെ അയ്യർ|
Last Modified ബുധന്‍, 9 നവംബര്‍ 2022 (10:17 IST)
തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസുകാരനെതിരെ കേസെടുത്തു. വിജിലൻസ് ഗ്രേഡ് എസ്.സി.പി കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കർ (48) ക്കെതിരെയാണ് കേസെടുത്തത്.
ഇയാളെ പ്രതിയാക്കി
അരുവിക്കര പൊലീസാണ് കേസെടുത്തത്. തുടർന്ന് ഇയാളെ വിജിലൻസിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഐ.ടി.ആക്ട്, പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. വകുപ്പ് തല നടപടി ഉണ്ടാകും.
അവിവാഹിതയായ യുവതിയെ നയത്തിൽ അടുത്തുകൂടി പീഡിപ്പിക്കുകയും പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ കാട്ടി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഇവരെ തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ഏഴു വർഷമായി ഇത് തുടരുകയാണെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പ്രതി പുറത്തുവിട്ടതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. പ്രതിയപ്പോൾ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ പിടികൂടാനായി വ്യാപക അന്വേഷണം ആരംഭിച്ചതായി അരുവിക്കര സി.ഐ ഷിബുകുമാർ പറഞ്ഞു.