മുഖം മുഴുവൻ കടിച്ചുപറിച്ചു, എതിർക്കാൻ ശ്രമിച്ചപ്പോൾ പാറയിൽ കൂടി വലിച്ചിഴച്ചു; അമ്പത്കാരിക്ക് നേരെ പീഡന ശ്രമം

പത്തനംതിട്ട കോന്നി നെടുമ്പാറയിൽ അമ്പതുകാരിയ്ക്ക് നേരെ പീഡന ശ്രമം. വീട്ടിലേക്ക് ആക്രമിച്ച് കയറിയ ഇതരസംസ്ഥാന തൊഴിലാളി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ

പത്തനംതിട്ട| aparna shaji| Last Updated: വെള്ളി, 3 ജൂണ്‍ 2016 (14:08 IST)
പത്തനംതിട്ട കോന്നി നെടുമ്പാറയിൽ അമ്പതുകാരിയ്ക്ക് നേരെ പീഡന ശ്രമം. വീട്ടിലേക്ക് ആക്രമിച്ച് കയറിയ ഇതരസംസ്ഥാന തൊഴിലാളി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിർമാണത്തൊഴിലാളിയും ബംഗാളിയുമായ പ്രദീപ് ആണ് അമ്പതുകാരിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജിന് തൊട്ടു താഴെയുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സ്ത്രീ. രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ സ്ത്രീയെ വീട്ടിൽ നിന്നും വലിച്ചിറക്കി ആളൊഴിഞ്ഞ പാറക്കെട്ടിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

സ്ത്രീയുടെ നിലവിളി കേട്ട് ആശുപത്രിയിലെ ജീവനക്കാരൻ എത്തിയതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിന്നീട് കോന്നി പൊലീസ് കസ്റ്റഡിയിൽ ഏടുക്കുകയായിരുന്നു. സ്ത്രീയുടെ വീട്ടിലും സംഭവസ്ഥലത്തും പൊലീസ് പരിശോധന നടത്തി വരികയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :