ശ്രീകണ്ഠാപുരം|
VISHNU N L|
Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (18:26 IST)
അടുത്തിടെ വിവാഹിതയായ യുവതിയെ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദനക്കാംപാറക്കാരായ വിജില്‍ (24), ശരത് (27), രാജീവ് (25)എന്നിവരാണ് ശ്രീകണ്ഠാപുരം പൊലീസിന്‍റെ വലയിലായത്.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയുടെ ഭര്‍ത്താവ് വിദേശത്തേക്ക് പോയി. പിന്നീട് യുവതി തന്‍റെ ഫോട്ടോ ഭര്‍ത്താവിനു വാട്സ് ആപ്പിലൂടെ അയച്ചെങ്കിലും അത് നമ്പര്‍ തെറ്റി ഭര്‍ത്താവിന്‍റെ സുഹൃത്തിനാണു ലഭിച്ചത്.
എന്നാല്‍ ഈ ഫോട്ടോ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി വിജില്‍ എന്ന ഇയാള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് ശരത് എന്ന അംഗപരിമിതനും ഈ വിവരം അറിഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഇതിനു ശേഷം ഇയാളുടെ സുഹൃത്ത് രാജീവും ഇതാവര്‍ത്തിച്ചു.
സഹികെട്ട യുവതി കഴിഞ്ഞ ദിവസം ആത്മഹത്യക്കൊരുങ്ങിയപ്പോള്‍ മാത്രമാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കള്‍ യുവതിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. പൊലീസില്‍ പരാതിപ്പെട്ടതോടെ പ്രതികളെ പിടികൂടുകയും ചെയ്തു.