ബാലികയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

കോട്ടയം| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (17:53 IST)
എട്ടു വയസുള്ള ബാലികയെ പീഡിപ്പിച്ച 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിന്‍ റിഫൈനറിയിലെ ഫയര്‍മാന്‍ ജോലിയില്‍ നിന്ന് വിരമിച്ചയാളും ഇപ്പോള്‍ റേഷന്‍ കട നടത്തുന്നതുമായ നാട്ടകം മറിയപ്പള്ളി കൈലാസ് ഭവനില്‍ മധുസൂദനന്‍ നായരാണ് പീഡന പരാതിയെ തുടര്‍ന്ന് പൊലീസ് വലയിലായത്.

കഴിഞ്ഞ ദിവസം അയല്‍വാസിയായ കുട്ടിയെ റേഷന്‍ കടയുടെ ഗോഡൌണില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചിങ്ങവനം പൊലീസില്‍ പരാതി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :