17 കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

കല്ലമ്പലം| VISHNU N L| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (17:53 IST)
പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങല്‍ മുളത്തിങ്കല്‍ ഗുരുനാഗപ്പന്‍ കാവിനടുത്ത് കാവുവിള വീട്ടില്‍ എസ് സുനി എന്ന 27 കാരനാണു പിടിയിലായത്.

വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനത്തില്‍ മയങ്ങിയ 17 കാരിയെ കഴിഞ്ഞ മാസം ഒന്‍പതാം തീയതി നെടുമങ്ങാട്ടെ ഒരു വീട്ടില്‍ കൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്. കുട്ടിയുടെ സഹോദരന്‍റെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :