കല്‍പ്പറ്റ|
VISHNU N L|
Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (17:58 IST)
സോഷ്യല്‍ മീഡിയായില്‍ വോട്ട് ചോദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കേണിച്ചിറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സണ്ണി ജോസിനാണ് ഇത്തരമൊരു
ന്യൂജനറേഷന്‍ 'പണി കിട്ടിയത്'.
പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ 'സഹപ്രവര്‍ത്തക'നില്‍ ഇടതുപക്ഷത്തിനായാണു സണ്ണി ജോസ് വോട്ടഭ്യര്‍ത്ഥന നടത്തിയത്. സഹപ്രവര്‍ത്തകരില്‍ ആരോ പാരവച്ചപ്പോള്‍ അധികാരികള്‍ ഇതറിയുകയും വയനാട് എസ്.പി പുഷ്കരന്‍ സണ്ണിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയുമാണ് ഉണ്ടായത്.