പ്രകൃതി വിരുദ്ധ പീഡനം: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോതമംഗലം| Last Modified വ്യാഴം, 7 മെയ് 2015 (13:43 IST)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിലായി.കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ പല്ലാരിമംഗലം കരോട്ട്ക്കുടി അബ്ദുള്‍ റഹ്മാന്‍ (53) ആണ് പിടിയിലായത്.

ഏഴാംക്ലാസ്‌ വിദ്യാര്‍ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോത്താനിക്കാട് ഇയാളെ അറസ്റ്റ്‌ ചെയ്തത്. കുട്ടി പിതാവിനോട് വിവരംഅറിയിച്ചുവെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു.

എന്നാല്‍ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും രഹസ്യ മൊഴിയെടുത്തു. പിന്നീട് കേസ്‌ പോത്താനിക്കാട്‌ പോലീസിന്‌ കൈമാറി. തുടര്‍ന്നായിരുന്നു അറസ്റ്റ്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :