മാവേലിക്കര|
Last Modified വ്യാഴം, 7 മെയ് 2015 (15:26 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയായ നൂറനാട് പാറ്റൂര്‍ പുലിത്തിട്ട വൈശാഖത്തില്‍ വിശ്വംഭര കുറുപ്പ് എന്ന 45 കാരനാണു പിടിയിലായത്. വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചതായാണു 2009 ല്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍ പ്രശ്നം ഗുരുതരമാവുമെന്ന് കണ്ട് പ്രതി ഒത്തുതീര്‍പ്പു നടത്താന്‍ ശ്രമിച്ചിരുന്നു. ഈ ഘട്ടത്തില്‍ യുവതി കോടതിയെ സമീപിക്കുകയാണുണ്ടായത്. ഇതിനൊപ്പം പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര സി.ഐ ഓഫീസിനു മുന്നില്‍ യുവതി കുത്തിയിരിപ്പ് സത്യഗ്രഹവും നടത്തിയിരുന്നു.
അടുത്തിടെ നാട്ടിലെത്തിയ വിശ്വംഭര കുറുപ്പ് സി.ഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മാവേലിക്കര ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് റിമാന്‍ഡ് ചെയ്തു. അറസ്റ്റ് രഹസ്യമാക്കി വച്ചു എന്ന് വലിയ തോതില്‍ വിമര്‍ശനവുമുണ്ടായിട്ടുണ്ട്.