പീഡനക്കേസ് പ്രതി അറസ്റ്റില്‍

കോവളം| JJ| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:38 IST)
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മല്ലൂര്‍ പന്തപ്ലാവില്‍ വീട്ടില്‍ സന്തോഷ് കുമാര്‍ എന്ന 34 കാരനാണ് വിഴിഞ്ഞം പൊലീസിന്‍റെ വലയിലായത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും പിന്നീട് ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുവതി പൊലീസിനു പരാതി നല്‍കുകയായിരുന്നു. പല സ്ഥലങ്ങളിലും വച്ച് ഇയാള്‍ യുവതി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഇതിനിടെ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് വിഴിഞ്ഞം പൊലീസ് പ്രതിയെ പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :