അനുബന്ധ വാര്‍ത്തകള്‍
- സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം
- പെണ്മക്കള്ക്ക് വിഷം കൊടുത്ത ശേഷം അച്ഛന് ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു
- മുൻ എംപിയും ഇപ്പോഴത്തെ എംപിയും പൂജ്യം, ഷാഫിയും 'സ്കൂട്ടായി'; വയനാടിനായി ധനസഹായം നൽകിയവർ ഇവരൊക്കെ
- ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ അതിക്രമം; കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
- എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം; ഗൾഫ് കേന്ദ്രങ്ങളിൽ ഭാഗിക മാറ്റം
പൊങ്കാലയിൽ പാളിച്ച, കൃത്യമായ ഒരുക്കങ്ങൾ നടത്താതെ ബിജെപി; വിമർശനം
മുൻ വർഷങ്ങളിൽ പൊങ്കാല കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നഗരം വൃത്തിയാക്കാൻ നഗരസഭയ്ക്കു കഴിഞ്ഞിരുന്നു
ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ ബിജെപി കൗൺസിലിനെതിരെ വിമർശനം. ജലദൗർലഭ്യത, മാലിന്യസംസ്‌കരണം തുടങ്ങി പാളിച്ചകൾ ഒട്ടേറെ. പൊങ്കാല കഴിഞ്ഞ ശേഷം നഗരത്തിൽ പലയിടത്തും മാലിന്യകൂമ്പാരമായിരുന്നു.
മുൻ വർഷങ്ങളിൽ പൊങ്കാല കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നഗരം വൃത്തിയാക്കാൻ നഗരസഭയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ ആ പതിവെല്ലാം ബിജെപി കൗൺസിൽ തെറ്റിച്ചു. മാലിന്യ സംസ്‌കരണത്തിനു ബിജെപി കൗൺസിൽ കൃത്യമായ പദ്ധതികൾ രൂപീകരിച്ചിരുന്നില്ല. പലയിടത്തും രാത്രി ഏറെ വൈകിയും മാലിന്യം ശേഷിച്ചു.
മാലിന്യ സംസ്‌കരണത്തിലും ഇപ്പോഴത്തെ ഭരണസമിതിക്ക് ധാരണക്കുറവ് ഉണ്ടായിയെന്ന് മുൻ മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. മുൻ വർഷങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ച് നിർമാർജനം ചെയ്തിരുന്നു. ഇത്തവണ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും പലയിടത്തും ഒന്നിച്ചാണ് കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങളെല്ലാം ചില സ്ഥലങ്ങളിൽ ഒന്നിച്ചുകൊണ്ടുവന്ന് നിക്ഷേപിച്ച് കനാലുകളിൽ നീരൊഴുക്ക് പോലും തടസപ്പെടുന്ന സാഹചര്യമുണ്ടെന്നും കേൾക്കുന്നു. കുറേകൂടി ശ്രദ്ധ ചെലുത്തേണ്ട മേഖലയാണ് മാലിന്യസംസ്‌കരണമെന്നും ആര്യ പറഞ്ഞു.