അനുബന്ധ വാര്‍ത്തകള്‍
- Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം
- Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി
- ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി
- ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു
- Vedan Arrest: വാതില്‍ തുറന്നപ്പോള്‍ പുകയും രൂക്ഷ ഗന്ധവും; വേടന്‍ അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെ
വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്
യുവതിയും വേടനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
വേടനെതിരായ ബലാത്സംഗ കേസില്‍ സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ് എച്ച് ഒയ്ക്കാണ് നിലവിലെ ചുമതല. യുവതിയും വേടനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചുവെന്നും അഞ്ച് തവണ പീഡനം നടന്നെന്നും യുവതി മൊഴിയില്‍ പറയുന്നു. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പരിശോധനകള്‍ നടത്തും. സംഭവത്തിന്റെ വിവരങ്ങള്‍ അറിയാവുന്ന സുഹൃത്തുക്കളുടെ പേരുകളും യുവതി മൊഴിയില്‍ ചേര്‍ത്തിട്ടുണ്ട്.
2023 ജൂലൈ മുതല്‍ തന്നെ വേടന്‍ ഒഴിവാക്കിയെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കാതെയായെന്നും വേടന്റെ പിന്മാറ്റം മൂലം താന്‍ ഡിപ്രഷനിലേക്ക് എത്തിപ്പെട്ടെന്നും യുവതി മൊഴിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.