ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് അനുപമ ഇപ്പോള്‍

Anupama, Franco Mulakkal, Sister Anupama leave convent, Nun Rape Case Kerala, ന്യൂസ് വേൾഡ് മലയാളം, ഇന്നത്തെ മലയാളം വാർത്തകൾ, Latest News in Malayalam
രേണുക വേണു| Last Modified തിങ്കള്‍, 26 മെയ് 2025 (08:29 IST)
Anupama

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറുവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന സന്യാസമഠത്തില്‍ നിന്ന് ഒന്നരമാസം മുന്‍പാണ് അനുപമ ഇറങ്ങിയത്. പള്ളിപ്പുറത്തെ സ്വന്തം വീട്ടിലാണ് ഇപ്പോള്‍ താമസം.

വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് അനുപമ ഇപ്പോള്‍. എംഎസ്ഡബ്‌ള്യു ബിരുദധാരിയാണ് അനുപമ.

അനുപമയുടെ സുഹൃത്ത് കൂടിയായ കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2018 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കിയിട്ടും ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :