പീഡനക്കേസ്: എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍

രേണുക വേണു| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (08:17 IST)

പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍. എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന്റെ പരിധിയിലാണ്. എംഎല്‍എയ്‌ക്കെതിരെ നടപടി കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ശനിയാഴ്ചയാണ് എംഎല്‍എയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അധ്യാപിക രംഗത്തെത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോയി കയ്യേറ്റം ചെയ്തതിനാണ് നിലവില്‍ എല്‍ദോസിനെതിരെ കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് മുറുകിയതോടെ എംഎല്‍എ ഒളിവിലാണ്. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കി. പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :