നരബലി കേസില്‍ മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; താന്‍ വിഷാദരോഗിയാണെന്ന് ലൈല

Bhagaval Singh and Laila
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (18:00 IST)
നരബലി കേസില്‍ മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. താന്‍ വിഷാദരോഗിയാണെന്ന് ലൈല പറഞ്ഞു. അതേസമയം പോലീസിനെതിരെ പരാതി ഇല്ലെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു. രാവിലെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ബി ആളൂര്‍ ഹാജരായി. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഡ്വക്കേറ്റ് ആളൂര്‍ ആവശ്യപ്പെട്ടെങ്കിലും വക്കാലത്ത് ഒപ്പിടാത്തതിനാല്‍ നല്‍കാന്‍ ആവില്ല എന്ന് പോലീസ് അറിയിച്ചു. ഇതോടെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

പ്രതികളുമായി സംസാരിക്കാന്‍ കോടതി അനുവദിച്ചു. അതേസമയം പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി പ്രതികളെ രണ്ടാഴ്ച റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഷാഫിയെയും ഭഗവത് സിംഗിനെയും കാക്കനാട് സബ് ജയിലേക്കും ലൈലയെ വനിതാ ജയിലിലേക്കും ആണ് മാറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :