വയോധികന്റെ നഗ്നചിത്രം പകർത്തി മൂന്നു ലക്ഷം തട്ടിയ യുവതി പിടിയിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (18:08 IST)
തൃശൂർ: ഹണിട്രാപ്പ് വഴി വയോധികന്റെ നഗ്നചിത്രം പകർത്തി മൂന്നു ലക്ഷം തട്ടിയ യുവതി പിടിയിലായി. പെരുമ്പിലാവ് തിപ്പലിശേരി തിരുവാതിര വീട്ടിൽ രാജി എന്ന 35 കയറിയാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.

നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും അമ്പത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത യുവതി ആദ്യം മൂന്നു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സുഹൃത്ത് വഴി പരിചയപ്പെട്ട 71 കാരനായ വയോധികനെ കുന്നംകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എത്തിച്ചായിരുന്നു യുവതി നഗ്നചിത്രങ്ങൾ പകർത്തിയത് എന്നാണു പോലീസ് പറയുന്നത്.

അമ്പത് വർഷത്തോളം വിദേശത്തായിരുന്നു പരാതിക്കാരനായ വയോവൃദ്ധൻ. ഇദ്ദേഹത്തിന്റെ സാമ്പതിയ്ക സ്ഥിതി അറിഞ്ഞശേഷമായിരുന്നു യുവതി ഇയാളെ കുരുക്കിലാക്കിയത്. യുവതിക്ക് തട്ടിപ്പിന് സഹായിച്ച വ്യക്തിയെ ഉടൻ തന്നെ പോലീസ് പിടികൂടും എന്നാണു സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :