1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape case against director balachandra kumar

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി

Rape Case
ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 
 
പത്തുവര്‍ഷം മുന്‍പാണ് പീഡനം നടന്നതെന്നും പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ 10ശതമാനമായി കുറഞ്ഞു