പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Updated: ചൊവ്വ, 26 ജൂലൈ 2022 (11:48 IST)
മൂവാറ്റുപുഴ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൊസൈറ്റിപടി ചൂരച്ചിറയിൽ വിഷ്ണു ദേവ് എന്ന 22 കാരനാണ് പിടിയിലായത്.

ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ടീമാണ് ഇയാളെ റാന്നിയിലെ ഉൾപ്രദേശത്തു നിന്ന് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച പ്രതിയാണിയാൾ.

ഇതിനൊപ്പം മൂവാറ്റുപുഴയിലെ മൊബൈൽ ഫോണിൽ നിന്ന് മൊബൈൽഫോൺ കവർന്നു ജയിലിൽ പോയി ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇയാൾ പോക്സോ കേസിൽ പ്രതിയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :