വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

രാഷ്ട്രീയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും വിമര്‍ശിക്കുകയും പോരാടുകയും ചെയ്ത മനുഷ്യര്‍ ! അതൊന്നും വകവയ്ക്കാതെ വിഎസിന്റെ വരവിനായി കാത്തുനില്‍ക്കുകയാണ് ചെന്നിത്തല

Ramesh Chennithala waiting for VS, VS Achuthanandan Death, VS Achuthanandan final journey Live, VS Achuthanandan funeral journey, VS Achuthanandan final journey, VS Achuthanandan, VS Achuthanandan Died, VS Achuthanandan Passes Away, VS Achuthanandan
രേണുക വേണു| Last Modified ബുധന്‍, 23 ജൂലൈ 2025 (09:07 IST)

വി.എസ്.അച്യുതാനന്ദന്റെ വിലാപയാത്ര ഹരിപ്പാട് എത്തുമ്പോള്‍ വൈകാരികമായ കാഴ്ച ! മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല വിഎസിനായി വഴിയില്‍ കാത്തുനില്‍ക്കുന്നു.

രാഷ്ട്രീയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും വിമര്‍ശിക്കുകയും പോരാടുകയും ചെയ്ത മനുഷ്യര്‍ ! അതൊന്നും വകവയ്ക്കാതെ വിഎസിന്റെ വരവിനായി കാത്തുനില്‍ക്കുകയാണ് ചെന്നിത്തല. തന്റെ മണ്ഡലത്തിലേക്ക് വി.എസ് എത്തുമ്പോള്‍ ഞാന്‍ ഇവിടെ വേണ്ടേ എന്നാണ് ചെന്നിത്തലയുടെ പ്രതികരണം. അത്രമേല്‍ വൈകാരികമായ കാഴ്ചകളാണ് കേരള രാഷ്ട്രീയം കാണുന്നത്.


Watch Video Here

വിലാപയാത്ര വിഎസിന്റെ ജന്മനാടായ പുന്നപ്രയിലേക്ക് എത്തുകയാണ്. വീട്ടില്‍ കുറച്ചുസമയം മാത്രമേ പൊതുദര്‍ശനം ഉണ്ടാകൂ. അതിനുശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. പിന്നീട് കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആയിരിക്കും പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് മൂന്നിനു വലിയ ചുടുകാട്ടില്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :