VS Achuthanandan : വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍, ഇന്ന് രാത്രി മുതല്‍ തിരുവനന്തപുരത്ത് പൊതുദര്‍ശനം, നാളെ ആലപ്പുഴയിലേക്ക്

VS Achuthanandan
VS Achuthanandan
അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ജൂലൈ 2025 (17:08 IST)
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കേരളത്തിന്റെ പ്രിയനേതാവ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. വൈകീട്ട് 3.20നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്തെ വി എസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാര ചടങ്ങുകള്‍ മറ്റന്നാളാകും നടക്കുക.

നാളെ രാവിലെ ദര്‍ബാള്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകീട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.മറ്റന്നാള്‍ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തില്‍ വൈകീട്ടോടെ സംസ്‌കരിക്കും. സഖാവിന്റെ മരണത്തില്‍ സുഖസൂചകമായി പാര്‍ട്ടി പതാക്കള്‍ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :