VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

നേരത്തെ ഓരോ പോയിന്റുകളില്‍ വാഹനം നിര്‍ത്തി ആളുകള്‍ക്കു കാണാന്‍ അവസരം നല്‍കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നത്

VS Achuthanandan final journey Live, VS Achuthanandan funeral journey, VS Achuthanandan final journey, VS Achuthanandan, VS Achuthanandan Died, VS Achuthanandan Passes Away, VS Achuthanandan died, വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു, വി.എസ്.അച്യുതാനന്ദന
Thiruvananthapuram| രേണുക വേണു| Last Modified ചൊവ്വ, 22 ജൂലൈ 2025 (19:59 IST)

VS Achuthanandan: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിലാപയാത്ര തിരുവനന്തപുരത്ത് തുടരുന്നു. കണിയാപുരത്തേക്കാണ് വിലാപയാത്ര എത്തുന്നത്. അഭൂതപൂര്‍വ്വമായ ജനത്തിരക്ക് കാരണം ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ബസിനു മുന്നോട്ടു പോകാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്.

നേരത്തെ ഓരോ പോയിന്റുകളില്‍ വാഹനം നിര്‍ത്തി ആളുകള്‍ക്കു കാണാന്‍ അവസരം നല്‍കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നേരത്തെ നിശ്ചയിച്ച പോയിന്റുകളില്‍ അല്ലാതെയും നൂറുകണക്കിനു ആളുകള്‍ വി.എസിനെ കാണാന്‍ കാത്തുനില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകള്‍ വാഹനം നിര്‍ത്താനായി ആവശ്യപ്പെടുന്നു.

എല്ലാവര്‍ക്കും വി.എസിനെ അവസാനമായി കാണാന്‍ അവസരമുണ്ടാക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി അറിയിച്ചു. നേരത്തെ നിശ്ചയിച്ച പോയിന്റുകള്‍ പരിഗണിക്കാതെ എവിടെയൊക്കെ ആളുകള്‍ ഉണ്ടോ അവിടെയെല്ലാം വാഹനം നിര്‍ത്താനാണ് തീരുമാനം.

ചിലയിടങ്ങളില്‍ പൊലീസിനു തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ എം.വി.ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ബസില്‍ നിന്ന് പുറത്തിറങ്ങി ജനക്കൂട്ടത്തോടു ആവശ്യപ്പെടേണ്ടിവന്നു. വിലാപയാത്ര ആലപ്പുഴയിലേക്ക് എത്തുമ്പോള്‍ എന്താകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :