VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

ആലപ്പുഴയില്‍ ശക്തമായ മഴയാണ്. എന്നാല്‍ മഴയെ അവഗണിച്ച് ആയിരകണക്കിനു ആളുകളാണ് വി.എസിനെ അവസാനമായി കാണാന്‍ ഒത്തുകൂടിയിരിക്കുന്നത്

VS Achuthanandan Death, VS Achuthanandan final journey Live, VS Achuthanandan funeral journey, VS Achuthanandan final journey, VS Achuthanandan, VS Achuthanandan Died, VS Achuthanandan Passes Away, VS Achuthanandan died, വി.എസ്.അച്യുതാനന്ദന്‍ അന്തരിച
Thiruvananthapuram| രേണുക വേണു| Last Modified ബുധന്‍, 23 ജൂലൈ 2025 (08:14 IST)
VS Achuthanandan

VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയില്‍. മുന്‍കൂട്ടി നിശ്ചയിച്ച പോയിന്റുകളില്‍ അല്ലാതെ ജനക്കൂട്ടം നില്‍ക്കുന്നത് വിലാപാത്ര വൈകാന്‍ കാരണമായി.

ആലപ്പുഴയില്‍ ശക്തമായ മഴയാണ്. എന്നാല്‍ മഴയെ അവഗണിച്ച് ആയിരകണക്കിനു ആളുകളാണ് വി.എസിനെ അവസാനമായി കാണാന്‍ ഒത്തുകൂടിയിരിക്കുന്നത്. നങ്ങ്യാര്‍ക്കുളങ്ങരയിലേക്കാണ് വിലാപയാത്ര പ്രവേശിക്കുന്നത്.

നേരത്തെ ഓരോ പോയിന്റുകളില്‍ വാഹനം നിര്‍ത്തി ആളുകള്‍ക്കു കാണാന്‍ അവസരം നല്‍കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നേരത്തെ നിശ്ചയിച്ച പോയിന്റുകളില്‍ അല്ലാതെയും നൂറുകണക്കിനു ആളുകള്‍ വി.എസിനെ കാണാന്‍ കാത്തുനില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകള്‍ വാഹനം നിര്‍ത്താനായി ആവശ്യപ്പെടുന്നു.

എല്ലാവര്‍ക്കും വി.എസിനെ അവസാനമായി കാണാന്‍ അവസരമുണ്ടാക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി അറിയിച്ചു. നേരത്തെ നിശ്ചയിച്ച പോയിന്റുകള്‍ പരിഗണിക്കാതെ എവിടെയൊക്കെ ആളുകള്‍ ഉണ്ടോ അവിടെയെല്ലാം വാഹനം നിര്‍ത്താനാണ് തീരുമാനം. ചിലയിടങ്ങളില്‍ പൊലീസിനു തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ എം.വി.ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ബസില്‍ നിന്ന് പുറത്തിറങ്ങി ജനക്കൂട്ടത്തോടു ആവശ്യപ്പെടേണ്ടിവന്നു.

ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടാകും. അതിനുശേഷം കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആയിരിക്കും പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് മൂന്നിനു വലിയ ചുടുകാട്ടില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :