യുഡിഎഫില്‍ എല്ലാം ഭദ്രമല്ല, ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ട്: ചെന്നിത്തല

 ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല , എ, ഐ ഗ്രൂപ്പ് പോര് , യുഡിഎഫ്
തിരുനന്തപുരം| jibin| Last Modified ചൊവ്വ, 19 മെയ് 2015 (13:40 IST)
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം ആക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണത്തിന്റെ അവസാന നാളുകളായതിനാല്‍ ജനങ്ങള്‍ക്ക് സ്വാഭാവിക അസംതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ എല്ലാം ഭദ്രമല്ല. സര്‍ക്കാരില്‍ തിരുത്തല്‍ നടപടികള്‍ക്ക് സമമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേതൃമാറ്റം ഇപ്പോള്‍ ആവശ്യമുള്ള കാര്യമല്ല. നേതൃമാറ്റമല്ല, ഭരണരംഗത്ത് കൂടുതല്‍ മാറ്റങ്ങളാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ഭരണത്തിന്റെ കെട്ടുറപ്പ് വര്‍ധിപ്പിക്കണം. കുറേക്കൂടി ഫലപ്രദവുമാകണം. ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുമുണ്ടെന്നും പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഉമ്മന്‍ചാണ്ടിക്ക് നേരെ ഒളിയമ്പ് തൊടുത്തത്. അതേസമയം നേതൃമാറ്റം ഇപ്പോള്‍ ആവശ്യപ്പെടില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് സമ്പൂര്‍ണമായി വഴങ്ങേണ്ടെന്നാണ് ഐ ഗ്രൂപ്പ് തീരുമാനം.

അതേസമയം അണിയറയില്‍ എ, ഐ ഗ്രൂപ്പ് പോര് രൂക്ഷമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ നേതൃമാറ്റത്തിനായി പരസ്യ കലാപമില്ലെന്ന് ഇരു പക്ഷവും ആവര്‍ത്തിക്കുബോള്‍ എല്ലാം നടപടികളും മുഖ്യമന്ത്രിയുമായും കൂടിയാലോചിച്ചെടുത്തിട്ടും അവസാന നിമിഷങ്ങളില്‍ ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്നതിലെ രോഷവും അധികകാലം അടക്കിവയ്‌ക്കേണ്ടെന്ന് ഗ്രൂപ്പ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :