ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 19 മെയ് 2015 (12:51 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തലപ്പത്ത് കൊണ്ടുവരണമെന്ന ആവശ്യവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ ആവശ്യപ്പെട്ടതായി ദേശീയ ദിനപത്രം. ഗാംഗുലി
ടീം ഇന്ത്യ സപ്പോര്‍ട്ടിങ് സ്‌റ്റാഫിന്റെ തലപ്പത്ത് വന്നാല്‍ ഇന്ത്യക്ക് മറ്റൊരു കോച്ചിന്റെ ആവശ്യം വരില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു. നിലവില്‍ ആ ചുമതല വഹിക്കുന്ന രവി ശാസ്‌ത്രിയെ ആ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഗാംഗുലിക്ക് സമ്മതമാണെങ്കില്‍ ഈ ചുമതലകള്‍
ബിസിഐ അദ്ദേഹത്തെ എല്‍പ്പിക്കണം. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പദവി വഹിക്കുന്നത് ഗാംഗുലിയാണ്. ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ ഗാംഗുലിക്ക് പുതിയ ഉത്തവാദിത്വങ്ങള്‍ ഏറ്റെടുക്കെണ്ട സാഹചര്യം ഉണ്ടോ എന്നകാര്യം പരിഗണിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
വിദേശപിച്ചുകളില്‍ നിരന്തരം പരാജയപ്പെടുന്ന ഇന്ത്യന്‍ ടീമിന് ശാസ്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്തില്ലെന്നും സൗരവ് ഗാംഗുലിക്ക് ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നുമാണ് ബിസിഐയുടെ ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് ബിസിസിഐയോടടുത്ത കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. സച്ചിനെയും ഗാംഗുലിയെയും ദ്രാവിഡിനെയും ഉള്‍പ്പെടുത്തി ഉപദേശക സമിതി ഉണ്ടാക്കാനുള്ള നീക്കങ്ങളും ബി സി സി ഐയില്‍ നടക്കുന്നുണ്ട്.