അയ്യപ്പനോട് കളിച്ചിട്ടുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല
ശബരിമല വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനോടും സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവരോടും വലിയ പ്രതിഷേധത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
അയ്യപ്പനോട് കളിച്ചിട്ടുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. 2010 ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 70% ത്തോളം പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. 2025ല്‍ അതിനേക്കാള്‍ വലിയ വിജയം ഉണ്ടാവാന്‍ പോവുകയാണെന്നും ശബരിമല വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനോടും സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവരോടും വലിയ പ്രതിഷേധത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ കൊള്ള നടത്തിയവര്‍ ഇനിയും അറസ്റ്റിലാവാനുണ്ട്. എന്നാല്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവര്‍ എത്ര വലിയവരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടിവരും. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.