അനുബന്ധ വാര്‍ത്തകള്‍
- ഏഴു വർഷം നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു, ഇനി എൽഡിഎഫിലേക്ക്; വർഗീയതയെ ചെറുക്കാൻ നല്ലത് ഇടതു മുന്നണിയെന്ന് വീരേന്ദ്രകുമാർ
- ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിക്കു പോയ കണക്കുകളും വെളിപ്പെടുത്തണം: എം എം മണി
- ജെഡിയു ഇടതു മുന്നണിയിലേക്ക്; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ - മുന്നണിമാറ്റം അനിവാര്യമെന്ന് വീരേന്ദ്രകുമാര്‍
- മുഖ്യമന്ത്രിയുടെ ആകാശയാത്രയുടെ ചെലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് എ കെ ബാലന്; നിയമവിരുദ്ധമായി മുഖ്യമന്ത്രി ഒന്നും ചെയ്തിട്ടില്ല
- തെറ്റുതിരുത്തണോ മാപ്പുപറയണോ എന്ന കാര്യം ബല്‍റാമോ യുഡിഎഫോ ആലോചിച്ചിട്ടില്ല; വിടി ബല്‍റാമിന് പിന്തുണയുമായി ചെന്നിത്തല
ജെഡിയു മുന്നണി വിടുന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ല: ചെന്നിത്തല
യു ഡി എഫ് വിടാനുള്ള ജെ ഡി യു തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഫോണിലൂടെയെങ്കിലും വിവരം അറിയിക്കാനുള്ള മര്യാദ വീരേന്ദ്രകുമാര്‍ കാണിച്ചില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഫോണിലൂടെ വിവരം അറിയിക്കാനുള്ള മര്യാദ പോലും ജെ ഡി യു കാണിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്. ജെ ഡി യു വന്നതുകൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫുമായി സഹകരിക്കുമെന്ന പ്രമേയം രണ്ട് ദിവസമായി ചേര്‍ന്ന ജെ ഡി യു നേതൃയോഗം പാസാക്കുകയായിരുന്നു. യു ഡി എഫില്‍ നിന്നപ്പോള്‍ വലിയ നഷ്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
വര്‍ഗീയതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നും വീരന് അഭിപ്രായപ്പെട്ടു. നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ആലോചന.