ബോധപൂര്‍വ്വമാണ് മന്ത്രിയെ ഗൌനിക്കാതിരുന്നതെങ്കില്‍ തെറ്റെന്ന് ഡിജിപി

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 12 ജൂലൈ 2015 (14:08 IST)
ബോധപൂര്‍വ്വമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എ ഡി ജി പി ഋഷിരാജ് സിംഗ് ഗൌനിക്കാതിരുന്നതെങ്കില്‍ അത് തെറ്റാണെന്ന് ഡി ജി പി ടിപി സെന്‍കുമാര്‍. ആഭ്യന്തരമന്ത്രിയെ ഗൌനിക്കാതിരുന്നത് പ്രോട്ടോക്കോള്‍ പ്രശ്നമല്ലെന്നും ഡി ജി പി പറഞ്ഞു.

മന്ത്രി വന്നത് ഋഷിരാജിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തും. മന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് അടിക്കേണ്ടത് കടമയാണെന്നും ഡി ജി പി പറഞ്ഞു.

അതേസമയം, ഋഷിരാജ് സിംഗ് സല്യൂട് നല്‍കാതിരുന്നതില്‍ തനിക്ക് പരാതിയില്ലെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം പ്രോട്ടോക്കോള്‍ ലംഘനമാണോയെന്ന് ഡി ജി പി പരിശോധിക്കട്ടെ എന്നുമാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന വനിതാ പൊലീസ് പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഋഷിരാജ് സിംഗ് ബഹുമാനിച്ചില്ല എന്നായിരുന്നു ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :