ഋഷിരാജ് സിംഗിനെ മാറ്റിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ട്: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 12 ജൂലൈ 2015 (10:12 IST)
ഋഷിരാജ് സിംഗിനെ കെ എസ് ഇ ബിയുടെ ആന്റി തെഫ്‌റ്റ് സ്ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തരമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എ ഡി ജി പി ഋഷിരാജ് സിംഗിനെ കെഎസ് ഇ ബി ആന്റി തെഫ്റ്റ്‌ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തികച്ചും അനാവശ്യവും അസ്ഥാനത്തുള്ളതുമാണ്. പൊലീസ്‌ സേനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ഡി ജി പിയെ നേരില്‍ കണ്ട് അറിയിച്ചതിന്‍ പ്രകാരമാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്തം ലഭിച്ചത്.

സേനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം എന്നോട്‌ സൂചിപ്പിച്ചിരുന്നു. കാര്യക്ഷമതയും, സത്യസന്ധതയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന മിടുക്കനായ ഉദ്യേഗസ്ഥനാണ് ഋഷിരാജ്‌സിംഗ്. ഇന്ന്‌ കേരളാ പൊലീസ് അക്കാഡമയില്‍ നടന്ന വനിത പൊലീസ്‌ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സല്യുട്ട്‌ വിവാദവും അനാവശ്യമായിരുന്നു.

അതിന് ശേഷം ഋിഷിരാജ്‌സിംഗ്‌ ഫോണില്‍ എന്നോട് ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിശദീകരണവും നല്‍കിയിരുന്നു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രചരിച്ച വാര്‍ത്തകളാണിതെല്ലാം. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഭൂഷണമാണോ എന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആലോചിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :