തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 8 ജൂലൈ 2015 (09:52 IST)
കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിംഗിനെ എ ആര്‍ ബറ്റാലിയന്‍ എഡിജിപി ആയി നിയമിക്കാന്‍ തീരുമാനം. ബറ്റാലിയന്‍ എഡിജിപി ഡോ ബി സന്ധ്യയെ പൊലീസ് മോഡണൈസേഷന്‍ എഡിജിപി ആയും കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെ ത്തിയ നിതിന്‍ അഗര്‍വാളിനെ സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എഡിജിപി ആയും തലശേരി എഎസ്പി പ്രതീഷിനെ ആന്‍റി പൈറസി സെല്‍ മേധാവിയായും നിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.