അനുബന്ധ വാര്‍ത്തകള്‍
- വനിതകളുടെ സ്ഥാനാർഥിത്വം, ലീഗിന് അനുവാദം നൽകി സമസ്ത
- ഫിറോസ് കുന്നുംപറമ്പിലിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ: സത്യവാങ്മൂലം
- എൽഡിഎഫിന്റെ പരാതി തള്ളി, കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു
- തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ല, ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി
- ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വെന്റി 20യിൽ ചേർന്നു
സർക്കാർ 200 കോടി രൂപ പരസ്യം നൽകിയതിന്റെ നന്ദി മാധ്യമങ്ങൾ കാണിക്കുന്നു, അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
നിയമസഭ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ 200 കോടി രൂപ പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തിരെഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടത് പക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകൾ. കഴിഞ്ഞ ലോക്‌സഭ തിരെഞ്ഞെടുപ്പ് കാലത്തും ഇത്തരത്തിൽ സർവേകൾ വന്നിരുന്നുവെന്നും എന്നാൽ എന്താണ് ഉണ്ടായതെന്ന് പിന്നീട് കണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു