ഉമ്മൻ‌ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വെന്റി 20യിൽ ചേർന്നു

അഭിറാം മനോഹർ| Last Modified ശനി, 20 മാര്‍ച്ച് 2021 (13:03 IST)
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ‌ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വെന്റി 20യിൽ ചേർന്നു.ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയയുടെ ഭര്‍ത്താവാണ്‌ വര്‍ഗീസ് ജോര്‍ജ്ജ്. ശനിയാഴ്ച രാവിലെ കൊച്ചിയിൽ ചേർന്ന ഉപദേശക സമിതിയോഗത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്.

ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അംഗത്വം നല്‍കിയത്. പാർട്ടിയുടെ പദേശക സമിതി അംഗമായും യൂത്ത് വിങ് കോ ഓര്‍ഡിനേറ്ററായും വർഗീസ് ജോർജ് പ്രവർത്തിക്കും. വിദേശത്ത് ഒരു കമ്പനിയുടെ സി.ഇ.ഒ. പദവിയിലുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ട്വന്റി 20യില്‍ ചേര്‍ന്നത്.

വർഗീസ് ജോർജിന് പുറമെ നടൻ ലാലും അദ്ദേഹത്തിന്റെ മരുമകൻ അലൻ ആന്റണിയും ട്വെന്റി 20യിൽ ചേർന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :