ഫിറോസ് കുന്നുംപറമ്പിലിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ: സത്യവാങ്‌‌മൂലം

അഭിറാം മനോഹർ| Last Modified ശനി, 20 മാര്‍ച്ച് 2021 (18:55 IST)
ചാരിറ്റി പ്രവർത്തകനും തവനൂർ മണ്ഡലത്തിലെ യു‌ഡിഎഫ് സ്ഥാനാർഥിയുമായ ഫിറോസ്‌കുന്നുംപറമ്പിൽ തന്റെ സ്ഥാവരജംഗമ വസ്‌തുക്കളുടെ വിവരങ്ങൾ സമർപ്പിച്ചു. നാമനിർദേശപത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്‌മൂലത്തിലാണ് വിവരങ്ങളുള്ളത്.

സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000രൂപയും നിക്ഷേപമുണ്ട്.

ഫിറോസിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. കമ്പോളത്തില്‍ 295000 രൂപ വരുന്ന ഭൂമിയും 31.5 ലക്ഷം വിലവരുന്ന 2053 സ്ക്വയർ ഫീറ്റിന്റെ വീടും 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂര്‍, ചേരാനെല്ലൂർ പോലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനൽ കേസുകൾ ഫിറോസിന്റെ പേരിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :