1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ramesh chennithala, corruption, home minister

അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ഗ്രൂപ്പില്ലെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല
അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ഗ്രൂപ്പില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്‌ബുക്കിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗ്രൂപ്പോ രാഷ്‌ട്രീയമോ ഉണ്ടാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
 
ആഭ്യന്തരമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
 
“കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ പിരിച്ചു വിടാനുള്ള തീരുമാനം ശരിയായ ദിശയിലുള്ള ധീരമായ തീരുമാനമാണ്. കണ്‍സ്യുമര്‍ഫെഡില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ശക്തമായ വിജിലന്‍സ് നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. അഴിമതിക്ക് എതിരായുള്ള പോരാട്ടത്തില്‍ ഗ്രൂപ്പോ രാഷ്‌ട്രീയമോ ഉണ്ടാകില്ല. അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് ആഭ്യന്തരവകുപ്പ്‌ വിജിലന്റ്‌ കേരള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്‌. അഴിമതിയുടെ കരി പുരണ്ടവര്‍ എത്ര വലിയവരായാലും ആഭ്യന്തരവകുപ്പില്‍ നിന്ന് ഒരു സഹായമോ സംരക്ഷണമോ ലഭിക്കില്ല”.
About Writer
JOYS JOY